ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Post Flood - soil crop management training - Pazhayannur Block

Tue, 25/09/2018 - 4:06pm -- KVK Thrissur

കേരള കാർഷിക സർവ്വകലാശാല വിഞ്ജാന വ്യാപന ഡിറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ മണ്ണ്-വിള  - മൃഗ പരിശീലന വാരം തുടരുന്നു. ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തൃശൂർ കൃഷി വിഞ്ജാന കേന്ദ്രമാണ്.മൂന്നാം ദിനം പഴയന്നൂർ ബ്ലോക്കിലെ കർഷകർക്കായി നടത്തിയ സെമിനാര് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ.കെ സത്യൻ അവർകൾ ഉത്ഘാടനം ചെ യ്തു. ഈ മേഖലയിൽ കാർഷിക വിദഗ്ധർ പ്രളയനാന്തരം നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വരാനിരിക്കുന്ന വരൾച്ചയെ മുൻകൂട്ടി കണ്ട് കുറഞ്ഞ ജല ഉപഭോഗം ഉള്ള കൃഷികളായ ചെറു ധാന്യങ്ങൾ, പയർ, എള്ള് , എന്നിവക്ക് മുൻഗണ നൽകണമെന്ന് നിർദ്ദേശിച്ചു . മൃഗ സംരക്ഷണ മേഖലയിൽ തീറ്റപ്പുൽ ക്ഷാമം പരിഹരിക്കുന്നതിനായി ബദൽ തീറ്റ സംവിധാനങ്ങളും നിർദേശിച്ചു. കാർഷിക മേഖലയിലെ നാശ നഷ്ടങ്ങളെക്കുറിച്ചു കർഷകർ വിശദീകരിച്ചു . പരിശീലനപരിപാടി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ . പ്രേമ , ഡോ. സൈന മോൾ കുരിയൻ , ഡോ. ബീന വി.ഐ , ഡോ. ഗിഗ്ഗിൻ, എന്നിവർ നയിച്ചു . സെമിനാറിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ നന്ദി പ്രകാശിപ്പിച്ചു .

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019