തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തി വരുന്ന "മരച്ചീനിയില സത്ത ടങ്ങിയ ജൈവ കീടനാശിനികൾ ഉപയോഗിച്ച് വാഴയിലെ തണ്ടുതുരപ്പന്റെ ജൈവീക നിയന്ത്രണം " എന്ന പദ്ധതിയുടെ ഭാഗമായി 2018 ഡിസംബർ 17 തീയതി തൊട്ടിപ്പാൾ വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതിയിൽ വെച്ച് കാർഷിക സെമിനാർ സംഘടിപ്പിച്ചു. വിളകളിലെ കീട രോഗ നിയന്ത്രണത്തെ ക്കുറിച്ചുള്ള പരിശീലന പരിപാടി തിരുവനന്തപുരം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ . സി.എ ജയപ്രകാശ് നയിക്കുകയുണ്ടായി .




