കേരള കാർഷിക സർവ്വ കലാശാല ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ മാർക്കുള്ള ഏകദിന ശില്പശാല 11.07 .2018 ബുധനാഴ്ച കർഷകഭവനം , വെള്ളാനിക്കരയിൽ വെച്ച് നടത്തുകയുണ്ടായി . കേരള കാർഷിക സർവ്വ കലാശാല രജിസ്ട്രാർ ഡോ.പി .എസ് ഗീതക്കുട്ടിയുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ ബഹു. കേരള കാർഷിക സർവ്വ കലാശാല വൈസ് ചാൻസലർ ഡോ . ആർ . ചന്ദ്രബാബു ഉദ്ഘാടനം നിർവ്വഹിച്ചു. ഹരിതപെരുമാറ്റച്ചട്ടത്തെ ക്കുറിച്ചുള്ള പരിശീലന പരിപാടി ശ്രീ എൽ .പി. ചിത്തർ, ഡയറക്ടർ , ശുചിത്വമിഷൻ , കേരളം നയിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ഡോ.എ .പ്രേമ , നോഡൽ ഓഫീസർ , ഗ്രീൻപ്രോട്ടോക്കോൾ, കെ .എ .യു സ്വാഗതം പറയുകയും, ഡോ. കെ.ഇ . ഉഷ, പ്രൊഫസർ, സെൻട്രൽ നേഴ്സറി, വെള്ളാനിക്കര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ഡോ. ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും, ജനറൽ കൌൺസിൽ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
![](https://www.kau.in/sites/default/files/photos/img-20180711-wa0015.jpg)