Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

NABARD- Area Development Scheme 28.02.2019 Varakkara - Inauguration Programme

Mon, 11/03/2019 - 4:17pm -- KVK Thrissur

തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന മൃഗ സംരക്ഷണ വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയോടെ നബാർഡിന്റെ ഏരിയ വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംയോജിത ചെറുകിട ഫാം എന്ന പദ്ധതി അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതി സ് ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. അമ്പിളി സോമൻ അദ്ധ്യക്ഷയായിരുന്നു. നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ജില്ലാ സഹകരണ ബാങ്ക് മാനേജർ കെ. രാമനുണ്ണി, മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം - കോ- ഓർഡിനേറ്റർ ഡോ. എ . പ്രേമ , ഡോ . ഗിഗ്ഗിൻ ടി. അസിസ്റ്റന്റ് പ്രൊഫസർ , കെ.വി.കെ ത്യശ്ശൂർ, ജോ. രജിസ്ട്രാർ ടി.കെ. സന്തോഷ്‌കുമാർ , ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. എം .കെ പ്രദീപ് കുമാർ ,നബാർഡ് ജനറൽ മാനേജർ ശ്രീമതി. ദീപ പിള്ള എന്നിവർ പങ്കെടുത്തു. 50 ഗ്രൂപ്പുകൾ കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് പദ്ധതി ഏറ്റെടുക്കുന്നത്. 20 ആടുകൾ, 40 സെന്റിൽ മഞ്ഞൾ , 40 സെന്റിൽ നേന്ത്ര വാഴ , ഓരോ ഗ്രൂപ്പ് വീട്ടിലും മഴവെള്ള സംഭരണി എന്നിവ കൂട്ടായി ഏറ്റെടുത്തു നടത്തുന്നു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019