Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നവംബർ മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനം

Fri, 06/12/2019 - 4:42pm -- KVK Thrissur

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നവംബർ മാസത്തിൽ നടത്തിയ ഫീൽഡ് തല സന്ദർശനം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ മുൻനിര പ്രദർശനത്തിന്റെ ഭാഗമായും കൃഷിയിട പരീക്ഷണനത്തിന്റെ ഭാഗമായും പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായും നവംബർ മാസത്തിൽ തിരുവില്വാമല, വെസ്റ്റ് കൊരട്ടി, വരാക്കര , ആലങ്ങാട്, വിയ്യൂർ എന്നീ സ്ഥലങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തുകയും കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഇന്പുട്സ് വിതരണം ചെയ്യുകയും ചെയ്തു. കൃഷിയിട പരീക്ഷണത്തിന്റെ ഭാഗമായി പുതിയ മുളകിനിങ്ങളായ അനുഗ്രഹ , കീർത്തി, വെള്ളായണി തേജസ്സ് തുടങ്ങിയവയുടെ തൈ നടീലും കർഷക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സുമൻ കെ.ടി ,അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. സുമ നായർ, ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷെമീന. എസ്, ശ്രീമതി . ആരതി ബാലകൃഷ്ണൻ,ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ പങ്കെടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019