Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

"മലയാളം കംപ്യൂട്ടിങ്ങിന് ഒരാമുഖം"-ഓൺലൈൻ പരിശീലനം-2021 നവംബർ 19

Tue, 23/11/2021 - 2:50pm -- CTI Mannuthy

കാർഷിക സർവകലാശാലയിലെ കമ്പ്യൂട്ടർ അസ്സിസ്റ്റന്റുമാർ, അസ്സിസ്റ്റന്റുമാർ, സെക്ഷൻ ഓഫീസർമാർ, ഓഫീസ് സൂപ്രണ്ടുമാർ എന്നിവർക്ക് മലയാളം കമ്പ്യൂട്ടിങ്ങിൽ / ടൈപ്പ്റൈറ്റിംഗിൽ പ്രാവീണ്യം നൽകുന്നതിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് കേരള കാർഷിക സർവകലാശാല രജിസ്ട്രാർ നിർദേശപ്രകാരം 2021 നവംബർ 19 ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ "മലയാളം കംപ്യൂട്ടിങ്ങിന് ഒരാമുഖം" എന്ന വിഷയത്തിൽ കാർഷിക സർവകലാശാല ജീവനക്കാർക്കായി ഓൺലൈൻ പരിശീലനം നടത്തപ്പെട്ടു.വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണൻകുട്ടി ഈ  പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പരിശീലന വിദഗ്ദനായ ശ്രീ. മുജീബ് റഹ്‌മാൻ കൈകാര്യം ചെയ്ത ഈ പരിശീലനത്തിൽ യുണിക്കോഡ്,  ആസ്കി - ഫോണ്ടുകൾ, വ്യത്യാസങ്ങൾ, കൺവേർഷൻ, ടൈപ് ചെയ്യാനുള്ള മാർഗങ്ങൾ, അവയുടെ സാധ്യതകൾ, ടൈപ് സെറ്റ് ചെയ്യാവുന്ന സ്വതന്ത്ര ടൂളുകൾ- എന്നിവയെ കുറിച്ച് വിശദീകരിച്ചു.ഡോ. ഹെലൻ എസ്.,(പ്രൊഫസ്സർ ആൻഡ് ഹെഡ് , സി.ടി.ഐ.), ഡോ.മൃദുല എൻ.(കോഴ്സ് ഡയറക്ടർ / അസി.പ്രൊഫസ്സർ , സി.ടി.ഐ.) എന്നിവർ പരിശീലന പരിപാടി ഏകോപിപ്പിച്ചു. ഏകദേശം 120 പേർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019