Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

" കുട്ടിക്കൂട്ടം കൃഷിയിലേക്ക്‌ " വേനൽക്കാല പഠന ശാല - കൃഷി വിജ്ഞാന കേന്ദ്രം , തൃശ്ശൂർ

Wed, 22/05/2019 - 3:44pm -- KVK Thrissur

കേരളത്തിൽ കാർഷിക ശാസ്ത്രത്തിന്റെ നെടുംതൂണായ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തലമുറയെ കൃഷിയിലേക്കു ആകർഷിക്കുന്നതിനായി കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് " കുട്ടിക്കൂട്ടം കൃഷിയിലേക്ക്‌ " വേനൽക്കാല പഠന ശാല മെയ് 16 മുതൽ 18 വരെ സംഘടിപ്പിച്ചു . പ്രശസ്ത ബാല സാഹിത്യ കാരൻ ശ്രീ. സി . ആർ ദാസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല ശാസ്തജ്ഞർ, അദ്ധ്യാപകർ , ബാലസാഹിത്യകാരന്മാർ, പരിസ്ഥിതി പ്രവർത്തകർ , കർഷകർ എന്നിവരാണ് ക്‌ളാസ്സുകൾ നയിച്ചത്. കളിയിലൂടെ കൃഷിയറിവുകൾ പുതുതലമുറയിലേക്കു പകർന്നു നൽകുക , കാർഷിക വൃത്തിയിലേക്കു കുഞ്ഞുങ്ങളെ ആകർഷിക്കുക , കൃഷി, കാർഷിക സംസ്കാരം , പരിസ്ഥിതി ഇവയെകുറിച്ചുള്ള അവബോധം പുതിയ തലമുറയിലേക്കു എത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിട്ടത് . കൃഷിയെപ്പറ്റി യുള്ള അടിസ്ഥാനപരമായ അറിവുകൾ പകർന്നു നൽകൽ , മികച്ച കർഷകരുമായുള്ള അനുഭവം പങ്കു വെക്കൽ , പാഴ് വസ്തുക്കളെ ഉപയോഗപ്രദമാക്കൽ, പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം നൽകൽ, കാർഷിക വെറ്ററിനറി സർവ്വകലാശാല കളുടെ വിവിധ ഫാമുകളിലേക്കുള്ള സന്ദർശനം , വ്യക്തിത്വ വികസന കളികൾ എന്നിവ പരിപാടിയിൽ ഉൾപെടുത്തി. . സമാപന പരിപാടിയിൽ ബഹു . എം.എൽ.എ അഡ്വ. കെ . രാജൻ മുഖ്യാതിഥി യായി എത്തി . കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. കെ.ടി സുമൻ, ഡോ . സുമ , നായർ , ഡോ , ഗിഗ്ഗിൻ ടി , ഡോ. ദീപ ജെയിംസ്, ശ്രീമതി. ഷമീന എം.എസ് , ശ്രീമതി . ആരതി ബാലകൃഷ്ണൻ, ശ്രീ. മോഹൻ ചന്ദ്രൻ , ശ്രീ. അഖിൽ ടി. തോമസ് തുടങ്ങിയവർ സന്നിഹിതരായി. പച്ചക്കറി വിത്തുകളും, വളങ്ങളും , ജൈവ കീടനാശിനികളും , ഹാൻഡ് സ്പ്രേയറും അടങ്ങിയ കിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019