Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Post- Flood - Soil Crop Management Seminar at ARS, Chalakudy

Tue, 18/09/2018 - 4:11pm -- KVK Thrissur

കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡായറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ പ്രയബാധിത പ്രദേശങ്ങളിലെ മണ്ണ്-വിള -മൃഗ പരിപാലനം പരിശീലനത്തിന്റെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം രണ്ടാം ദിനം ചാലക്കുടി ബ്ലോക്കിലെ കർഷകർക്കായി സെമിനാർ ചാലക്കുടി കാർഷിഗവേഷണകേന്ദ്രത്തിൽ വെച്ച് ചാലക്കുടി എം.എൽ.എ ശ്രീ . ബി.ഡി . ദേവസ്സി അവർകൾ ഉത്ഘാ ടനം ചെയ്തു. കേരളം പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും മുന്നോട്ടുള്ള കൃഷി പുനരുജ്ജീവനം ലക്‌ഷ്യം വെച്ച് കൊണ്ടുള്ള പ്രവർത്തനങ്ങളിൽ കർ ഷ ക രോടൊപ്പം കാർഷിക സർവകലാശാലയും കൃഷി വകുപ്പും മുന്നോട്ടു വന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറയുകയുണ്ടായി . ചാലക്കുടി ഗവേഷണ കേന്ദ്രം മേധാവി ഡോ . ഇ.കെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി വിദഗ്ധരായ ഡോ . എൻ. മിനിരാജ്‌ , ഡോ. സൈനമോൾ കുരിയൻ , ഡോ . മിനി അബ്രഹാം , ഡോ. ഗിഗ്ഗിൻ .ടി എന്നിവർ നയിച്ചു .കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ . പ്രേമ സ്വാഗതവും , കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ശ്രീമതി എൽസി അഗസ്റ്റിൻ നന്ദി പ്രകാശനവും നടത്തി .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019