Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

DAESI Programme

Fri, 06/07/2018 - 9:56am -- KVK Thrissur

കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ് , ഇന്ത്യയിലെ കാർഷിക വിജ്ഞാന വ്യാപന രംഗത്തെ മുൻ നിര സ്ഥാപന മായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‍മെന്റ് , ഹൈദരാബാദ്‌ , കേരള കാർഷിക സർവകലാശാല എന്നിവർ സംയുക്തമായി കാർഷിക ഉത്പാദനോപാധി വ്യാപാരികൾക്കായി ഒരു വര്ഷം നീണ്ടു നിൽക്കുന്ന അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇന്പുട് ഡീലേഴ്സ് എന്ന ഡിപ്ലോമ കോഴ്സ് ഉൽഘാടനം കേരളം കാർഷിക സർവകലാശാലയുടെ ഡയറക്റ്ററേറ്റ് ഓഫ് എക്സറ്റൻഷനിലെ കമ്മ്യൂണിക്കേഷൻ സെന്റർ സെമിനാര് ഹാളിൽ വെച്ച് ജൂൺ 2018 ശനിയാഴ്‌ച രാവിലെ 10 .30 മണിക്ക് ഒല്ലൂർ എംഎൽ എ , അഡ്വ . കെ . രാജൻ അവർകളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ .വി.എസ് . സുനിൽകുമാർ അവർകൾ നിർവ്വഹിച്ചു .തൃശ്ശൂരിൽ കൃഷിവകുപ്പിന്റെ സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിസ്റ്റിട്യൂട്ടിന്റെയും , അഗ്രിക്കള്ച്ചറൽ ടെക്നോളജി മാനേജ്‍മെന്റ് ന്റെയും പിന്തുണയോടെ കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം വഴിയാണ് ദേശി പരിശീലനം നടപ്പാക്കുന്നത് . തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി തോമസ്‌ ദേശി പരിശീലന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ
ഡോ . ആർ . ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019