Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം - ബട്ടൺ മഷ്‌റൂം യൂണിറ്റ്

Thu, 26/03/2020 - 7:50pm -- KVK Thrissur

തൃശൂർ  കൃഷി വിജ്ഞാന  കേന്ദ്രം - ബട്ടൺ മഷ്‌റൂം യൂണിറ്റ് 

 

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സാമ്പത്തിക  സഹായത്തോടെ  നിർമ്മിച്ച ബട്ടൺ മഷ്‌റൂം യൂണിറ്റിന്റെ ഉത്ഘാടനം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വെച്ച് സർവ്വകലാശാല ഗവേഷണ വിഭാഗം  മേധാവി ഡോ . പി . ഇന്ദിരാദേവി, സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ . ജിജു പി . അലക്സ്  എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രസ്തുത  ചടങ്ങിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (ഹോർട്ടികൾച്ചർ) ശ്രീ. നരേന്ദ്രൻ, അസ്സോസിയേറ്റ് ഡീൻ  ആൻഡ്  അസ്സോസിയേറ്റ്‌ ഡയറക്ടർ ഓഫ് റിസർച്  ഡോ . സി നാരായണൻകുട്ടി , കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ , മഷ്‌റൂം ഷെഡിനു മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിലെ സമതല പ്രദേശങ്ങളിൽ അസാധ്യമായിരുന്നു ബട്ടൺ മഷ്‌റൂം കൃഷി അന്തരീക്ഷ നിയന്ത്രിത മുറികൾ നിർമ്മിച്ച് നടപ്പാക്കാമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുന്നു. വിപണിയിൽ മറ്റു കൂണുകളെക്കാൾ സ്വാദിഷ്ടവും സൂക്ഷിപ്പുകാലം  കൂടുതലുള്ളതുമായ ഈ കോ കൂണിന് ആവശ്യക്കാരേറെയാണ് . അന്യസംസ്ഥാനങ്ങളിൽ നിന്ന് വിപണനത്തിനായി വരുന്ന ബട്ടൺ കൂൺ ജില്ലയിൽ വ്യാപിപ്പിക്കുന്നതിനായി ബട്ടൺ കൂൺ കൃഷിക്കാവശ്യമായ കമ്പോസ്റ്റിംഗ് യൂണിറ്റും കൃഷി വിജ്ഞാന കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്. 

 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019