Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

കാർഷിക നിവേശന വ്യാപാരികൾക്കായുള്ള ഏക വർഷ ഡിപ്ലോമ കോഴ്‌സിന്റെ (ദേശി) ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം- 2019 ഒക്ടോബർ 21, തൃശൂർ സാഹിത്യ അക്കാദമി ഹാൾ

Wed, 30/10/2019 - 12:39pm -- KVK Thrissur

കേരള കാർഷിക സർവകലാശാല, കാർഷിക വികസനവും കർഷക ക്ഷേമ വകുപ്പ്, സമേതി, മാനേജ് , ഹൈദരാബാദ്, ആത്മ , തൃശൂർ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തിയ കാർഷിക നിവേശന വ്യാപാരികൾക്കായുള്ള ഏക വർഷ ഡിപ്ലോമ കോഴ്‌സിന്റെ (ദേശി) ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.കർഷകരുമായി അടുത്തിടപെടുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ ശാസ്ത്രീയവും സുസ്ഥിരവുമായ പ്രകൃതി സൗഹൃദ കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ കാർഷിക നിവേശന വ്യാപാരികൾക്ക് പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ 2018 ജൂൺ മാസത്തിലാണ് കേരളത്തിലെ ആദ്യ ബാച്ചിന്റെ പരിശീലനം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചത്. ഒരു വർഷം നീണ്ടു നിന്ന ഡിപ്ലോമ കോഴ്‌സിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടത്തി. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും കേരള നിയമസഭയുടെ ചീഫ് വിപ്പും ഒല്ലൂർ എം.എൽ .എ യുമായ അഡ്വ. കെ. രാജൻ നിർവഹിച്ചു. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ . ജിജു പി. അലക്സ് പദ്ധതി അവലോകനം നടത്തി. തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സുമൻ കെ.ടി, തൃശൂർ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പ്രസാദ് മാത്യു, ദേശി ഡിപ്ലോമധാരികളായ ശ്രീ.ഷാജു, ശ്രീ. സ്മിതേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ദേശി കോഴ്‌സ് സംബന്ധിച്ചുള്ള അഭിപ്രായം ഡിപ്ലോമധാരിയായ ശ്രീ. സദാനന്ദൻ കെ. ആർ പങ്കു വെച്ചു. ദേശി പരിശീലന കാര്യകർത്താവായ ശ്രീമതി . മേഴ്‌സി തോമസ് ഡിപ്ലോമധാരികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിന് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. സുമ നായർ നന്ദി പറഞ്ഞു .

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019