Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ACCER Students Achievement 2019

Thu, 28/02/2019 - 10:27am -- ccces.kau.in

കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാഡമിയിലെ വിദ്യാർഥികൾക്ക് അംഗീകാരം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാഡമിയിലെ വിദ്യാർഥികളായ  അർച്ചന പി.ആർ,   ഷാമിയ ഹസ്സൻ , അഞ്ജലി ജോർജ്ജ്,  അഫ്സൽ   അയൂബ്   എന്നീ  വിദ്യാർഥികക്ക്  ദേശീയ / അന്തർദേശീയ അംഗീകാരം. 

2019 ലോക റിസർച്ച് കൌൺസിൽ  നൽകുന്ന  2019 ലെ " ഗവേഷണ രത്ന " അവാർഡിനാണ് അർച്ചന പി. ആർ അർഹയായത് .  വ്യത്യസ്ത മേഖലയിൽ നിന്നുള്ള ഗവേഷകരുടെ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ  വിലയിരുത്തിയ ശേഷമാണ് അവാർഡ് നിശ്ചയിച്ചത് .

 'സൊസൈറ്റി ഫോർ  കോസ്റ്റൽ അക്വാകൾച്ചർ  ആൻഡ്  ഫിഷറീസും'  'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചറും '  സംയുക്തമായി  2019 ജനുവരി 23 -25 ന്  ചെന്നൈയിൽ   വച്ച് നടത്തിയ  ‘ലോക ഓരുജല  മത്സ്യകൃഷി’ സമ്മേളനത്തിൽ  പോസ്റ്റർ  പ്രസന്റേഷൻ വിഭാഗത്തിലാണ് ഷാമിയ ഹസ്സൻ ഒന്നാം സ്ഥാനം നേടിയത് . 

അഞ്ജലി ജോർജ്ജ്,  അഫ്സൽ   അയൂബ്   എന്നീ വിദ്യാർത്ഥികൾ  2019 മെയ് 20 -22  തിയ്യതികളിൽ ഫ്രാൻസിൽ നടക്കുന്ന ലോക അഗ്രോഫോറെസ്ട്രി  സമ്മേളനത്തിൽ പങ്കെടുത്തു പ്രബന്ധമവതരിപ്പിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ജലി ജോർജ് ഇപ്പോൾ പീച്ചി വനഗവേഷണ കേന്ദ്രത്തിലും അഫ്സൽ അയൂബ് വെറ്ററിനെററി സർവകലാശാലയിലെ പരിസ്ഥിതി കാലാവസ്ഥ പഠന കേന്ദ്രത്തിലും ഗവേഷണ വിദ്യാർത്ഥികളാണ്

വിദ്യാത്ഥികൾക്കു അഭനന്ദനങ്ങൾ!!!!

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019