Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

മാനവവിഭവശേഷി വികസന പരിശീലന പരിപാടി- ‘മാതൃഭാഷ-ഭരണഭാഷാ പരിജ്ഞാനം'നവംബർ 25, 26 2019

Tue, 03/12/2019 - 4:25pm -- CTI Mannuthy

കേരള കാർഷിക സർവകലാശാല ഉദ്യോഗസ്ഥർക്കായി ‘മാതൃഭാഷ-ഭരണഭാഷാ പരിജ്ഞാനം'  എന്ന വിഷയത്തിൽ
സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മാനവവിഭവശേഷി വികസന പരിശീലനം നവംബർ 25, 26 തിയതികളിലായി വെള്ളാനിക്കര കർഷക ഭവനത്തിൽ നടന്നു. സർവകലാശാലയിലെ വിജ്ഞാന വ്യാപന വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 'ഭാഷയും സമൂഹവും, ഭാഷയും സംസ്കാരവും, ഭാഷാസാങ്കേതികവിദ്യയും ഭരണഭാഷയും’ എന്ന വിഷയത്തിൽ കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസ്സർ ഡോ. ലിസി മാത്യുവും, ‘ഭരണഭാഷാ ഉത്തരവുകൾ, പദസ്വീകാരനയം, പ്രായോഗിക പരിശീലനം’ എന്ന വിഷയത്തിൽ ഭാഷാവിദഗ്ധൻ ശ്രീ. ആർ. ശിവകുമാറും ക്ലാസ്സെടുത്തു. കാർഷിക സർവകലാശാലയിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഉൾപ്പെടെ 105 പേർ ഈ പരിശീലനപരിപാടിയിൽ പങ്കെടുത്തു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. എസ്. ഹെലൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി . വേണുഗോപാലൻ, ഡോ. മൃദുല എൻ. എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019