Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഡിസംബർ 5 - ലോക മണ്ണ് ദിനാചരണം 2018

Wed, 05/12/2018 - 3:40pm -- KVK Thrissur

ഡിസംബർ 5 - ലോക മണ്ണ് ദിനാചരണം 2018

   അനന്തമായ  ജീവന്റെ  ഉറവിടമാണ്   മണ്ണ്. ഏകദേശം 33 ശതമാനത്തോളം  മണ്ണിൻറെയും  മൂല്യ ശോഷണം  സംഭവിച്ചിരിക്കുന്നു  എന്ന് ലോക ഭക്ഷ്യ സംഘടന സൂചിപ്പിക്കുന്നു. ജീവദായിനിയായ മണ്ണിനെ പ രിരക്ഷിക്കേണ്ടതുണ്ട്.  ലോക ഭക്ഷ്യ സംഘടന എല്ലാ വർഷവും ആഗോള വ്യാപകമായി  ഡിസംബർ 5  നു  ലോക മണ്ണ് ദിനമായിനാച.രി.ക്കുന്നു. മണ്ണ് മലിനീകരണം  നാം തന്നെ പരിഹാരം  എന്ന ആവിഷയത്തിൽ ഊന്നിയാണ് ഈ വർഷത്തെ മണ്ണ് ദിനം ആചരിക്കുന്നത്.  അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ  ഭാഗമായി  തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം, നബാർഡ് , വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്  എന്നി വയുടെ സംയുക്ത  ആഭിമുഖ്യത്തിൽ  ലോക മണ്ണ് ദിനം വെണ്ണൂർ സഹകരണ ബാങ്കിന്റെ  മേലഡൂരിലുള്ള  മണ്ണ് പരിശോധന കേന്ദ്രത്തിൽ വെച്ച്  സംഘടിപ്പിച്ചു.  വെണ്ണൂർ  സർവീസ് സഹകരണ ബാങ്ക്  പ്രസിഡന്റ്  അഡ്വക്കേറ്റ്  പോളി ആന്റണിയുടെ  അധ്യക്ഷതയിൽ  നടത്തിയ പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ  പ്രേമ   സ്വാഗതം ആശംസിച്ചു.  തൃശൂർ ജില്ലാ അസിസ്റ്റന്റ്  കളക്ടർ ശ്രീ . പ്രേംകൃഷ്ണൻ , ഐ.എ .എസ്   ഉത്ഘാടനം ചെയ്തു സംസാരിച്ചു .  ഭാവി തലമുറയുടെ  നിലനിൽപ്പിനു വേണ്ടി  മണ്ണ് സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിചു അദ്ദേഹം  സംസാരിച്ചു.  നബാർഡ്  എ.ജി.എം.  ശ്രീമതി ദീപ. എസ് . പിള്ള പദ്ധതി വിശദീകരണം നടത്തി . മാള  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.  വര്ഗീസ് കാച്ചപ്പിള്ളി, മണ്ണ് പരിശോധന ഫലം  കർഷകർക്ക് കൈമാറി.  വെണ്ണൂർ  സർവീസ്  സഹകരണ  ബാങ്ക് സെക്രട്ടറി  ശ്രീ. ഇ.സി. സാബു  പ്രസ്തുത ചടങ്ങിന്  നന്ദി പറഞ്ഞു.  കേരള കാർഷിക സർവകലാശാല  മൃത്തികാ ശാസ്ത്ര വിഭാഗം  പ്രൊഫസർ  ഡോ .പി. സുരേഷ്‌കുമാർ മണ്ണ് അറിഞ്ഞു കൃഷി  എന്ന വിഷയത്തിലും  കേന്ദ്ര സമുദ്ര മൽസ്യ  ഗവേഷണ ത്തിലെ സ് ശാസ്ത്രജ്ഞൻ  ഡോ . രാജേഷ്  ആദായകരമായ  മൽസ്യ കൃഷി  എന്ന  വിഷയത്തിലും ക്‌ളാസ്സുകൾ നയിച്ചു . 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019