Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Post- Flood - Soil Crop Management training class at Nadathara Krishi bhavan on dated 17.09.2018

Tue, 18/09/2018 - 2:38pm -- KVK Thrissur

തൃശൂർ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ കൃഷി ഭൂമിയുടെ പുനരുജ്ജീവന ലക്ഷ്യം വെച്ചുള്ള മണ്ണ് -വിള പരിപാലനത്തിൽ അനുവർ ത്തി ക്കേണ്ട രീതികളെക്കുറിച്ചു ള്ള പരിശീലന വാരത്തിനു തുടക്കമായി . കാർഷിക സർവകലാശാല വിജ്ഞാന ഡയറക്ടറേറ്റിൻറെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു തൃശൂർ കൃഷി വിജ്ഞാന കേന്ദ്രമാണ്‌ . കർഷകർക്കായുള്ള പരിശീലനപരിപാടികളുടെ ജില്ലാ തല ഉത്ഘാടനം നടത്തറ കൃഷി ഭവനിൽ വെച്ച് ഒല്ലൂർ എം.എൽ.എ അഡ്വ. കെ . രാജൻ നിർവഹിച്ചു. നടത്തറ പഞ്ചയാത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി . വത്സല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന മേധാവി ഡോ . ജിജു .പി അലക്സ് പ്രളയാനന്തര കാർഷിക മേഖല കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. കാർഷികാ ശാസ്ത്രജ്ഞരായ ഡോ. പ്രമീള, ഡോ . സൈന മോൾ കുരിയൻ , ഡോ . ഗിഗ്ഗിൻ .ടി എന്നിവർ ക്‌ളാസ്സുകൾ നയിച്ചു . തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . എ  . പ്രേമ സ്വാഗതവും നടത്തറ കൃഷി ഓഫീസർ ശ്രീമതി ശ്രുതി നന്ദിയും രേഖപ്പെടുത്തി

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019