Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ജൈവ കൃഷിയുടെ കൊയ്ത്തുത്സവം- 2020 ഫെബ്രുവരി 13

Thu, 20/02/2020 - 1:08pm -- KVK Thrissur

ജൈവ കൃഷിയുടെ കൊയ്ത്തുത്സവം- 2020 ഫെബ്രുവരി 13

 

ദേശീയ പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായി തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവില്വമല പഞ്ചായത്തിലെ പാറക്കടവ് പാടശേഖരത്തിൽ നടപ്പിലാക്കിയ ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഫെബ്രുവരി 13 നു സംഘടിപ്പിക്കുകയുണ്ടായി . പി .ജി എസ് സെർട്ടിഫിക്കേഷനിലൂടെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, ജൈവകൃഷിയിലൂടെ വാണിജ്യ ജൈവ ഉത്പാദനം വർധിപ്പിക്കുക , ഉത്പന്നങ്ങൾ കീടനാശിനി അവശിഷ്ടരഹിതമാക്കുക ഇത് വഴി കർഷകന്റെ വരുമാനം വർധിപ്പിക്കുക, വ്യാപാരികൾക്ക് വിപണന സാധ്യത സൃഷ്ടിക്കുക എന്നിവയാണ് പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. 26 കർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചു 50 ഏക്കർ മൂന്ന് വർഷം കൊണ്ട് പൂർണ്ണമായും ജൈവകൃഷിയിലേക്കു മാറ്റുക എന്നതിന്റെ ആദ്യഘട്ടമായി നടപ്പിലാക്കിയ 20 ഏക്കർ ജൈവനെൽകൃ ഷിയുടെ വിളവെടുപ്പാണ് 13 .02 .2020 നു സംഘടിപ്പിച്ചത് . തിരുവില്വാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം. ആർ മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചേലക്കര നിയോജക മണ്ഡലം എം.എൽ. എ ശ്രീ. യു. ആർ പ്രദീപ് കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സുമൻ കെ.ടി സ്വാഗതം പറഞ്ഞു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ഇ. എം. പദ്മകുമാർ, ശ്രീമതി. ജയലളിത ജെ., വാർഡ് മെമ്പർ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത്, ശ്രീമതി. ഷീബ ജോർജ് കെ, പഴയന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ,ശ്രീമതി ശരണ്യ കെ. എസ്, തിരുവില്വാമല കൃഷി ഓഫീസർ, ഡോ . ദീപ ജെയിംസ്, അസിസ്റ്റന്റ് പ്രൊഫസർ , കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങിയവർ കർഷകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. കർഷക പങ്കാളിത്തത്തോടെ നടത്തിയ ജൈവനെൽ കൃഷി വിജയകരമായതിന്റെ അനുഭവം കർഷകർ പങ്കു വെയ്ക്കുകയും ജൈവ അരി യായി വിളവ് വിപണിയിൽ എത്തിക്കുവാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുമ നായർ നന്ദി പ്രകാശിപ്പിച്ചു.

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019